കൊളോൺ: പരിശുദ്ധ കന്യകാമറിയത്തിന്റെ വണക്കമാസത്തോടനുബന്ധിച്ച് ജർമനിയിലെ കൊളോൺ കേന്ദ്രീകരിച്ച് പത്തുദിവസം നീണ്ടുനിൽക്കുന്ന ജപമാല പ്രാർഥനകൾക്ക് ഒക്ടോബർ ഒന്നിന് തുടങ്ങും. ഇൻഡിഷെ ഗെമൈൻഡെ സീറോ മലബാർ റീത്തു കൊളോൺ അതിരൂപതയിലേയും, എസ്സൻ, ആഹൻ (Indische Gemeinde Syro-Malabarischer Ritus Köln, Essen, Aachen) എന്നീ രൂപതകളിലെയും സീറോ മലബാർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ഒക്ടോബർ ഒന്നു മുതൽ ഒക്ടോബർ പത്തു വരെ ഭക്തിസാന്ദ്രമായ ജപമാല പ്രാർത്ഥനകളും വിശുദ്ധ കുർബാനയും സംഘടിപ്പിച്ചിരിക്കുന്നത്.
കൊളോണിലെ പ്രധാനപ്പെട്ട രണ്ടു ദേവാലയങ്ങളായ മ്യൂൾഹെയ്മിലെ ലീബ്ഫ്രൗവൻകിർഷെ (Liebfrauenkirche), തിരുഹൃദയ ദേവാലയം(Herz Jesu Kirche) എന്നിവിടങ്ങളിലാണ് തിരുക്കർമ്മങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഫാ. ഇഗ്നേഷ്യസ് ചാലിശ്ശേരി സി.എം.ഐ ആണ് ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നത്.
ജപമാല പ്രാർത്ഥനാ തീയതികളും സമയക്രമവും
സ്ഥലം 1: ലീബ്ഫ്രൗവൻകിർഷെ (Liebfrauenkirche)(വിലാസം: Regentenstr. 4, 51063 Köln).
ഒക്ടോബർ 01, വ്യാഴം: വൈകുന്നേരം 6 മണിക്ക് – ജപമാല പ്രാർഥനയുടെ തുടക്കം, വിശുദ്ധ കുർബാന, ജപമാല സമർപ്പണം (നേതൃത്വം: സെന്റ് ജോർജ് കുടുംബക്കൂട്ടായ്മ, ഡ്യൂസൽഡോർഫ്). 02, വെള്ളി: വൈകുന്നേരം 6 മണിക്ക് – വിശുദ്ധ കുർബാന, ജപമാല (നേതൃത്വം: സെന്റ് അഗസ്റ്റിൻ കുടുംബക്കൂട്ടായ്മ, ബോൺ). 03, ശനി: വൈകുന്നേരം 5 മണിക്ക് – വിശുദ്ധ കുർബാന, ജപമാല (നേതൃത്വം: എസ്.എം.വൈ.എം. യുവജന കൂട്ടായ്മ).
സ്ഥലം: തിരുഹൃദയ ദേവാലയം (ഹെർസ് യേശു കിർഷെ) (വിലാസം: ഡാൻസിയർ സ്ട്രാസെ 53, 51063 കൊളോൺ).
ഒക്ടോബർ 04, ഞായർ: വൈകുന്നേരം 5 മണിക്ക് – വിശുദ്ധ കുർബാന, ജപമാല (നേതൃത്വം: വൈ.എഫ്.എം. കുടുംബകൂട്ടായ്മ,സൺഡേ സ്കൂൾ). 05, തിങ്കൾ: വൈകുന്നേരം 6 മണിക്ക് – വിശുദ്ധ കുർബാന, ജപമാല (നേതൃത്വം: സെന്റ് അൽഫോൻസാ കുടുംബക്കൂട്ടായ്മ, എർഫ്റ്റ് ക്രൈസ് ). 06, ചൊവ്വ: വൈകുന്നേരം 6 മണിക്ക് – വിശുദ്ധ കുർബാന, ജപമാല (നേതൃത്വം: സെന്റ് ചാവറ കുടുംബക്കൂട്ടായ്മ, കൊളോൺ-ഹോൾവൈഡെ). 07, ബുധൻ: വൈകുന്നേരം 6 മണിക്ക് – വിശുദ്ധ കുർബാന, ജപമാല (നേതൃത്വം: സെന്റ് തോമസ് കുടുംബക്കൂട്ടായ്മ, കൊളോൺ). 08, വ്യാഴം: വൈകുന്നേരം 6 മണിക്ക് – വിശുദ്ധ കുർബാന, ജപമാല (നേതൃത്വം: സെന്റ് പോൾ പ്രാർത്ഥന കൂട്ടായ്മ, ലെവർകൂസൻ). 09, വെള്ളി: വൈകുന്നേരം 6 മണിക്ക് – വിശുദ്ധ കുർബാന, ജപമാല (നേതൃത്വം: സെന്റ് ആന്റണി പ്രാർഥന കൂട്ടായ്മ, പോർട്സ്).
ഒക്ടോബർ 10, ശനി: വൈകുന്നേരം 4 മണിക്ക് വിശുദ്ധ കുർബാന, ജപമാല സമാപനം, വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആചരണത്തോടുകൂടി പത്തുദിവസത്തെ ജപമാലയജ്ഞത്തിന് സമാപനമാവും (നേതൃത്വം: ഗായകസംഘം).